Saturday, September 20, 2008

ദൈവം

സൗഭാഗ്യങ്ങളുടെ


ഭൂതകാലം


നിന്നെ


ഓര്‍മ്മിക്കുവാന്‍ തന്നെ


മറന്നുപോയി.


ശാപഗ്രസ്തമായ


എന്‍റെ വര്‍ത്തമാനം


നിന്നെ


പലവട്ടം


തള്ളിപ്പറഞ്ഞു.


എന്നിട്ടും


എന്നിലെ കത്തുന്ന


മധ്യാഹ്നസൂര്യനിലേക്ക്


പിന്നെയും


നിന്നിലെ


നിറസ്നേഹത്തിന്റെ


ശീതളച്ഛായ.........






Saturday, September 13, 2008

അഗ്നിച്ചിറകുകള്‍

"വലയേണ്ട,അലയേണ്ട,നെഞ്ച് തകരേണ്ട,
അവസരങ്ങള്‍ ആരംഭിച്ചിട്ടേ ഉള്ളു
ഏററവും നല്ല ജോലികള്‍ തുടങ്ങിയിട്ടില്ല
ഏറ്റവും നല്ല പ്രവൃത്തി ചെയ്തിട്ടുമില്ല "
-അഗ്നിച്ചിറകുകള്‍